ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിന് ഗുസ്തിതാരങ്ങൾക്കെതിരായ പീഡനക്കേസിൽ നിബന്ധനകളോടെ സ്ഥിരം ജാമ്യം അനുവദിച്ച് ഡൽഹി കോടതി. കേസിലെ പ്രതിയായ ഡബ്ല്യൂഎഫ്ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും കോടതി ജാമ്യം അനുവദിച്ചു.
|
അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഹർജീത് സിംഗ് ജസ്പാലാണ് ജാമ്യം അനുവദിച്ചത്. ഇരുവരും 25,000 രൂപ വീതം കെട്ടിവയ്ക്കണം, ഇന്ത്യ വിട്ടുപോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചത്.
ഗുസ്തിതാരങ്ങൾ നടത്തിയ വൻ പ്രതിഷേധത്തിനു ശേഷം മാത്രമായിരുന്നു ബ്രിജ്ഭൂഷണെതിരേ പൊലീസ് കേസെടുത്തത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





