12
Sep 2024
Tue
12 Sep 2024 Tue
Britain's Foreign Secretary David Lammy

ലണ്ടന്‍: ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റി അയക്കാനുള്ള 30 ലൈസന്‍സുകള്‍ ബ്രിട്ടന്‍ റദ്ദാക്കി.(Britain cancels 30 arms export deals with Israel)  ബ്രിട്ടീഷ് നിര്‍മിത ആയുധങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് കൊണ്ട് ഗസയില്‍ വംശഹത്യക്ക് ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ ലേബര്‍ സര്‍ക്കാരിന്റെ തീരുമാനം.

whatsapp ഇസ്രായേലുമായുള്ള 30 ആയുധ കയറ്റുമതി കരാറുകള്‍ റദ്ദാക്കി ബ്രിട്ടന്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേലുമായുള്ള മുഴുവന്‍ ആയുധ കരാറുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി പ്രചാരണം നടത്തുന്ന മനുഷ്യാവകാശ സംഘടനകളും ആയുധ വിരുദ്ധ പ്രചാരകരും തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാല്‍, എഫ്-35 യുദ്ധ വിമാന ഭാഗങ്ങളുടെ കയറ്റുമതി തുടരുന്നതിനെ സംഘം വിമര്‍ശിച്ചു. ഗസാ ബോംബിങ്ങിന് ഇസ്രായേല്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ വിമാനങ്ങളെയാണ്.

ALSO READ: തൃശൂര്‍ പൂരം കലക്കിയതില്‍ പോലീസിന് പങ്ക്; ബിജെപിക്ക് വേണ്ടി കളിച്ചതെന്ന് സുനില്‍ കുമാര്‍

തിങ്കളാഴ്ച്ച പാര്‍ലമെന്റിലാണ് വിദേശ കാര്യ സെക്രട്ടറി ഡേവിഡ് ലമ്മി ലൈസന്‍സ് റദ്ദാക്കുന്ന കാര്യം പ്രഖ്യാപിച്ചത്. സൈനിക വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, ഡ്രോണുകള്‍ തുടങ്ങിവയുടെ ഭാഗങ്ങളുടെ കയറ്റുമതിയാണ് റദ്ദാക്കിയവയില്‍ പെടുന്നത്. സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള 320 ലൈസന്‍സുകള്‍ ഇപ്പോഴും നിലവിലുണ്ട്.

ബ്രിട്ടന്റെ ആയുധങ്ങള്‍ ഗുരുതരമായ അന്താരാഷ്ട്ര മാനുഷിക നിയമ ലംഘനത്തിന് ഉപയോഗിക്കാന്‍ സാധ്യതയുള്ളതായി വ്യക്തമായാല്‍ ലൈസന്‍സ് റദ്ദാക്കണമെന്നാണ് രാജ്യത്തിന്റെ ആയുധ കയറ്റുമതി ചട്ടം പറയുന്നത്.