29
Jun 2024
Fri
29 Jun 2024 Fri
burqa worn thief tries to rob jewellery

ബുർഖ ധരിച്ചെത്തി ജ്വല്ലറിയിൽ കവർച്ചയ്ക്കു ശ്രമിച്ച മോഷ്ടാക്കളെ ജ്വല്ലറി ഉടമയും മകനും ചേർന്ന് എറിഞ്ഞോടിച്ചു. ഹൈദരാബാദിലെ മേദ് ചലിൽ വ്യാഴാഴ്ചയാണ് സംഭവം. ബൈക്കിലാണ് മോഷ്ടാക്കളെത്തിയത്. ഇതിലൊരാൾ ബുർഖ ധരിച്ചും രണ്ടാമൻ ഹെൽമറ്റ് ധരിച്ചുമാണ് കടയിലെത്തിയത്. ബുർഖ ധരിച്ച മോഷ്ടാവ് കത്തിയെടുത്ത് കടയുടമയുടെ തോളിൽ കുത്തുകയും സ്വർണം നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുത്തേറ്റെങ്കിലും കടയുടമയായ ശേഷാറാം ധൈര്യം കൈവിടാതെ മോഷ്ടാവിനെ നേരിട്ടു. ഇതോടെ മോഷ്ടാക്കൾ കടയിൽ നിന്ന് പുറത്തിറങ്ങി. ഇതിനിടെ കടയ്ക്കുള്ളിലുണ്ടായിരുന്നു ശേഷാറാമിന്റെ മകൻ കസേര എടുത്ത് മോഷ്ടാക്കളെ എറിയുകയായിരുന്നു. ഏറുകൊണ്ടെങ്കിലും മോഷ്ടാക്കൾ ബൈക്കോടിച്ചു രക്ഷപ്പെട്ടു.

മോഷ്ടാവ് കൈയുറ ധരിച്ചായിരുന്നു എത്തിയത് എന്നതിനാൽ വിരലടയാളം പതിഞ്ഞുമില്ല. ഹിന്ദിയാണ് മോഷ്ടാക്കൾ സംസാരിച്ചത് എന്നതിനാൽ കുപ്രസിദ്ധ കവർച്ചാസംഘമായ ബവാരിയ ​ഗാങ്ങിൽ പെട്ടവരായിരിക്കാമെന്ന് പോലീസിന്റെ നി​ഗമനം.