17
Jul 2023
Sat
17 Jul 2023 Sat

മുംബൈ: മഹാരാഷ്ട്രയില്‍ ബസ്സിന് തീപിടിച്ച് 25 പേര്‍ വെന്തുമരിച്ചു. നിരവധിപേര്‍ക്ക് പൊള്ളലേറ്റു. ബുള്‍ധാനയിലെ സമൃദ്ധി മഹാമാര്‍ഗ് എക്സ്പ്രസ് വേയില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. മഹാരാഷ്ട്രയിലെ യവത്മലില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രയാരംഭിച്ച ബസ് നിയന്ത്രണം വിട്ട് ഒരു ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മറിഞ്ഞതിനു തൊട്ടുപിന്നാലെ ബസിന് തീപിടിച്ചു. മറിഞ്ഞ ബസില്‍നിന്ന് പുറത്തു കടക്കാനാകാതെ യാത്രക്കാര്‍ ഉള്ളില്‍ കുടുങ്ങി. പൊടുന്നനെ തീ ആളിപ്പടര്‍ന്നതോടെ ഉള്ളിലകപ്പെട്ട യാത്രക്കാര്‍ വെന്തുമരിക്കുകയായിരുന്നു. തീപിടിച്ചതിനു പിന്നാലെ ബസ് പൊട്ടിത്തെറിച്ചു. അപകടം നടന്നത് പുലര്‍ച്ചെ ആയതിനാല്‍ യാത്രക്കാര്‍ ഉറക്കത്തിലായിരുന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി.

32 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ബസ്സില്‍ നിന്ന് 25 പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പൊള്ളലേറ്റവരെ ബുള്‍ധാന സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തില്‍ ബസ് പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക