മുംബൈ: മുംബൈ എക്സ്പ്രസ് ഹൈവേയ്ക്കു സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. (Bus collides with tractor in Mumbai and overturns; Five deaths)
|
ഡോംബിവ്ലിയിലെ കേസര്‍ ഗ്രാമത്തില്‍ നിന്ന് ഭക്തരുമായി പന്തര്‍പുരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
#WATCH | Mumbai | Four people died and several others were injured after a bus collided with a tractor and fell into a ditch near the Mumbai Express Highway. All the injured were admitted to the nearby MGM Hospital: Pankaj Dahane, DCP Navi Mumbai Police
The bus with devotees… pic.twitter.com/4HY3vdPVEp
— ANI (@ANI) July 15, 2024
അപകട കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് മുമാബായ്-ലോണാവാല പാതയില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ബസ് പുറത്തെടുത്തതിനെ തുടര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.
അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചതായും പരിക്കേറ്റ 42 പേരെ എംജിഎം ആശുപത്രിയിലേക്കും 3 പേരെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റിയതായും ഡിസിപി വിവേക് പന്‍സാരെ വ്യക്തമാക്കി.





