തിരുവനന്തപുരം: ജുലൈ 8ന് സംസ്ഥാനത്ത് ബസ്സുകള്‍ പണിമുടക്കും. (Bus strike on July 8; indefinite strike from July 22) ബസ് വ്യവസായ മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക്.
|
22 മുതല്‍ അനിശ്ചിതകാല സമരവും നടത്തുമെന്ന് ബസ്സുടമ സംയുക്തസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദീര്‍ഘകാലമായി സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കാലോചിതമായി വര്‍ദ്ധിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
വാര്‍ത്താ സമ്മേളനത്തില്‍ സംയുക്ത സമിതി ചെയര്‍മാന്‍ ഹംസ ഏരിക്കുന്നന്‍, ജനറല്‍ കണ്‍വീനര്‍ ടി. ഗോപിനാഥ്, കെ കെ തോമസ്, കെ ബി സുരേഷ് കുമാര്‍, വിഎസ് പ്രദീപ്, എന്‍ വിദ്യാധരന്‍ എന്നിവര്‍ പങ്കെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





