01
Sep 2023
Fri
01 Sep 2023 Fri

ന്യൂഡല്‍ഹി: പുതുപ്പള്ളിക്കൊപ്പം ഉപതിരഞ്ഞെടുപ്പു നടന്ന ഉത്തര്‍പ്രദേശിലെ ഘോസിയില്‍ ബിജെപിയെ തോല്‍പ്പിച്ച് ‘ഇന്‍ഡ്യ’ മുന്നണി. 18 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി സുധാകര്‍ സിങ് 22,000ല്‍ അധികം വോട്ടുകള്‍ക്കാണ് ജയിച്ചത്. ഘോസിയില്‍ ‘ഇന്‍ഡ്യ’ മുന്നണിയിലെ എല്ലാ കക്ഷികളും ചേര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി (എസ്പി) സ്ഥാനാര്‍ഥി സുധാകര്‍ സിങ്ങിനു പിന്തുണ നല്‍കുകയായിരുന്നു. എസ്പി വിട്ട് ബിജെപിയിലേക്കു തിരിച്ചുപോയ ധാരാസിങ് ചൗഹാന്‍ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. ധാരാസിങ്ങിനെ തന്നെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>