22
Feb 2023
Mon
22 Feb 2023 Mon

റാസല്‍ഖൈമ: വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മലയാളികള്‍ സഞ്ചരിച്ച വാഹനം റാസല്‍ഖൈമയില്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്‌മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താനാണ് (25) മരിച്ചത്. അബൂദബിയില്‍ ഗാരേജ് സ്ഥാപനം നടത്തുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. ശനിയാഴ്ച വൈകുന്നേരം ജബല്‍ ജൈസിലെത്തിയ സംഘം ഞായറാഴ്ച മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിന് പിന്നിലിടിക്കുകയായിരുന്നു. അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയെ ഗുരുതരപരിക്കുകളോടെ റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റു. അഖില്‍, ഹാദി, സഹല്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. സുല്‍ത്താനാണ് വാഹനം ഓടിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: റംല. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍ (അബൂദബി), ഷക്കീല, ഷഹന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>