വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി പിടിയിലായി. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപിക ആവള കുട്ടോത്ത് സ്വദേശിനി നീഷ്മ ആണ് അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം ഇതോടെ മൂന്നായി.മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നീ അധ്യാപികമാരാണ് ആദ്യം പിടിയിലായത്. ഇവരും നീഷ്മയും എംഡിഎംഎ ഉപയോഗിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. നീഷ്മയുടെ അക്കൗണ്ടിലേക്ക് എംഡിഎംഎ വ്യാപാരത്തിലൂടെ പണമെത്തിയിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.
|
ഓപ്പറേഷന്‍ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള രഹസ്യവിവരം പോലീസിന് കിട്ടിയത്. മയക്കുമരുന്ന് വേണ്ടവരില്‍ നിന്ന് ക്യൂആര്‍ കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാര്‍ക്ക് ഗൂഗിള്‍ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് പോലീസ് അന്വേഷണത്തില്‍ അധ്യാപികമാര്‍ക്കെതിരെ കണ്ടെത്തിയത്.
പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് കേന്ദ്രത്തിലെ സ്‌പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കെ. സി. കീര്‍ത്തന ഈമാസം 11ന് അറസ്റ്റിലായി. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ജീവനക്കാരിയായ കീര്‍ത്തനയെ സര്‍വശിക്ഷ കേരള സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ പിരിച്ചുവിട്ടു. അറസ്റ്റിലായ ബിആര്‍സിയിലെ സ്‌പെഷ്യല്‍ എജ്യുക്കേറ്ററായ കാവ്യയുടെ അക്കൗണ്ടിലേക്കു ലഹരിസംഘത്തിന്റെ പണം എത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍.
ALSO READ: മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാല പൊളിച്ചുനീക്കാന്‍ നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




