06
Jun 2026
Sat
06 Jun 2026 Sat
case filed against mother and her boy friend over death of 5 year old girl

അഞ്ചുവസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന് അച്ഛന്‍ നല്‍കിയ പരാതിയില്‍ അമ്മയ്ക്കും കാമുകനുമെതിരേ കേസ്. ബംഗളുരുവിലാണ് സംഭവം. മാര്‍ച്ച് 24ന് മരിച്ച വെണ്ണില എന്ന കുട്ടിയുടെ മരണമാണ് കൊലപാതകമെന്ന് സംശയിക്കുന്നത്. അച്ഛന്‍ പ്രവീണ്‍ ആണ് വെണ്ണിലയുടെ മരണത്തിനു പിന്നില്‍ തന്റെ ഭാര്യ പ്രിയങ്കയും കാമുകന്‍ മോഹനുമാണെന്ന് പരാതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെണ്ണിലയുടെ മരണത്തെക്കുറിച്ച് വിവിധ തരത്തിലുള്ള കഥകളാണ് പ്രിയങ്ക പലരോടും പറഞ്ഞിരുന്നത്. ഇതാണ് ദുരൂഹത വര്‍ധിപ്പിച്ചത്. 2007ലാണ് പ്രവീണും പ്രിയങ്കയും വിവാഹിതരായത്. ഇരുവര്‍ക്കും 17ഉം 5 ഉം വയസ്സുള്ള രണ്ട് മക്കളാണ് ഉണ്ടായിരുന്നത്. അടുത്തിടെ കോളജ് കാലത്തെ സുഹൃത്ത് മോഹനെ പ്രിയങ്ക കണ്ടുമുട്ടുകയും ഇരുവരും അടുത്ത ബന്ധം സ്ഥാപിക്കുകയുമായിരുന്നു.

ഇതേച്ചൊല്ലി പ്രവീണും പ്രിയങ്കയും വഴക്കുമുണ്ടായി. തുടര്‍ന്ന് പ്രിയങ്ക വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തു. ഇതിനു ശേഷം പ്രിയങ്ക ഇളയ മകളുമൊക്കെ മോഹനോടൊത്ത് താമസം തുടങ്ങി. ഇതിനിടെയാണ് ദുരൂഹ സാഹചര്യത്തില്‍ കുഞ്ഞ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായി. ഇതിനിടെ പ്രിയങ്കയും മോഹനും ഒളിവില്‍ പോവുകയായിരുന്നു.

ALSO READ: ദേശീയ ചെയര്‍മാന്‍ ഉള്‍പ്പെടെ 25 പി.എഫ്.ഐ നേതാക്കള്‍ക്കെതിരെ കുറ്റം ചുമത്തി എന്‍.ഐ.എ കോടതി