05
Jun 2026
Fri
05 Jun 2026 Fri
Only 8 MLAs attends meeting held in Mamata s house

പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വവതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത് എട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാത്രം. 80 എംഎല്‍എമാരാണ് തൃണമൂലിനുള്ളത്. കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ 60 എംഎല്‍എമാര്‍ വിട്ടുനിന്നിരുന്നു. ഇതിനു ശേഷം വിളിച്ച യോഗത്തിലാണ് ആകെ എട്ടുപേര്‍ മാത്രം പങ്കെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ വിമത വിഭാഗം ശക്തിപ്പെടുന്നതിന്റെ തെളിവായി ഈ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

28 ലോക്‌സഭാ എംപിമാരാണ് തൃണമൂലിനുള്ളത്. ഇതില്‍ നാലുപേരാണ് മമതാ ബാനര്‍ജി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. 13 രാജ്യസഭാ എംപിമാരില്‍ 11 പേരും യോഗത്തില്‍ നിന്നു വിട്ടുനിന്നു. മമതാ ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി അടക്കമുള്ള എംപിമാരാണ് യോഗത്തില്‍ സംബന്ധിച്ചത്. ഡെറക് ഒബ്രയന്‍, ഡോലാ സെന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത രാജ്യസഭാ എംപിമാര്‍.

മദന്‍ മിത്ര, ബീന മൊണ്ഡാല്‍, അഷിമ പാത്ര, ഫിര്‍ഹാദ് ഹക്കിം, കുനാല്‍ ഘോഷ്, സൊവാന്‍ദേബ് ഛത്തോപധ്യായ്, ബിമന്‍ ബാനര്‍ജി, അശോക് ദേബ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയ വിമതന്‍ ഋതബ്രത ബാനര്‍ജിയാണ് പ്രതിപക്ഷ നേതാവ്. ഋതബ്രതയ്‌ക്കൊപ്പമാണ് ടിഎംസിയുടെ ഭൂരിഭാഗം എംഎല്‍എമാരുമുള്ളത്.

ALSO READ: കനത്ത മഴ; നാളെ മൂന്നു ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി