15
Aug 2025
Thu
15 Aug 2025 Thu
Caught on camera: Man masturbates at model in busy Gurugram intersection

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. രാജ്യതലസ്ഥാനനഗരിയിലെ ഏറ്റവും സുരക്ഷയുള്ള ചാണക്യപുരിയില്‍നിന്ന് വനിതാ എംപിയുടെ മാല കവര്‍ന്ന കേസ് ഉണ്ടാക്കിയ നടുക്കം മാറും മുമ്പ് ഇതാ രാജ്യതലസ്ഥാന മേഖലയില്‍പ്പെട്ട (എന്‍സിആര്‍) ഗുരുഗ്രാമില്‍നിന്ന് മറ്റൊരു സംഭവം റിപ്പോര്‍ട്ട്‌ചെയ്തിരിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുഗ്രാമിലെ തിരക്കേറിയ ഒരു കവലയില്‍ മോഡലിന് മുന്നില്‍ ഒരാള്‍ സ്വയംഭോഗം ചെയ്തതാണ് പുതിയ സംഭവം. ഇന്‍സ്റ്റാഗ്രാമില്‍ ധാരാളം ഫോളോവേഴ്‌സുള്ള മോഡല്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ഒരു പോസ്റ്റില്‍ ഇക്കാര്യം വിവരിക്കുകയും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിന് പോലീസിനെ കുറ്റപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്.
ജയ്പൂരില്‍ നിന്ന് ഗുരുഗ്രാമിലെത്തിയ താന്‍ തിരക്കേറിയ ഒരു ജംഗ്ഷനില്‍ രാജീവ് ചൗക്കിലേക്ക് ഒരു ക്യാബിനായി കാത്തിരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് മോഡല്‍ പറഞ്ഞു. ഓഗസ്റ്റ് 2 ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്നാണ് അവര്‍ പറഞ്ഞത്.

തന്റെ ക്യാബിനായി കാത്തിരിക്കുമ്പോള്‍ ഒരാള്‍ തന്റെ അടുത്തേക്ക് വന്ന് തുറിച്ചുനോക്കി. തുടര്‍ന്ന് അയാള്‍ തന്റെ സിപ്പ് തുറന്ന് തന്നെ സ്വയംഭോഗം ചെയ്തതായാണ് മോഡലിന്റെ ആരോപണം. ഇതിന്റെ വിഡിയോയും അവര്‍ തന്നെ പുറത്തുവിട്ടു.

A man was caught on camera masturbating in front of a model in a busy intersection in Gurugram. The incident came to light after the model, who has a substantial following on Instagram, narrated the ordeal in a post on social media and also accused the police of a delay in registering her complaint.