28
Aug 2024
Tue
28 Aug 2024 Tue

കൊൽക്കത്ത: വനിതാ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ആരോപണവിധേയമാ യ കൊൽക്കത്ത മെഡിക്കൽ കോളേജിനെതിരെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി കേസന്വേഷിക്കുന്ന CBI. (CBI uncovered massive racket involving bribes for transfer postings and an illegal medical syndicate operating at Kolkata RG Kar Medical College, where 31-year-old women doctor was raped and murdered).

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവ നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയമവിരുദ്ധ മെഡിക്കല്‍ സിന്‍ഡിക്കേറ്റും സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങുന്ന വമ്പന്‍ റാക്കറ്റും പ്രവര്‍ത്തിച്ചതായി റിപ്പോർട്ടിൽ ഉണ്ട്. റാക്കറ്റ് വര്‍ഷങ്ങളായി സജീവമാണെന്നും ഇത് മറ്റ് സംസ്ഥാന മെഡിക്കല്‍ കോളജുകളിലേക്കും വ്യാപിക്കുന്നതായും അന്വേഷണത്തില്‍ വ്യക്തമായതായി സിബിഐ വൃത്തങ്ങൾ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ ഈ അവിഹിത ശൃംഖലയിലൂടെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലേക്ക് വഴിതിരിച്ചുവിട്ടതായും കണ്ടെത്തി. ഈ ദുഷ്പ്രവണതകള്‍ക്കെതിരെ വിവിധ വേദികളില്‍ പ്രതിഷേധിച്ച ഇരയോടുള്ള പകയാവാം ബലാത്സംഗത്തിലും കൊലപാതകത്തിലും കലാശിച്ചത് എന്നാണ് CBI നിഗമനം.

ഇഷ്ടമുള്ള
മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റിങ് കിട്ടാന്‍ ഡോക്ടര്‍മാര്‍ 20 മുതല്‍ 30 ലക്ഷം രൂപ വരെയാണ് റാക്കറ്റിന് നല്‍കിയിരുന്നത്. റാക്കറ്റ് ആവശ്യപ്പെടുന്ന പണം ഇവര്‍ കൈമാറുന്നതാണ് രീതി. ഇതെല്ലാം കൊല ചെയ്യപ്പെട്ട ഡോക്ടറെ ചൊടിപ്പിച്ച് കാണാം.ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഡോക്ടര്‍ ശക്തമായി പ്രതിഷേധിച്ചതായും സിബിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

CBI യിലെ വനിതാ ഉദ്യോഗസ്ഥരായ സമ്പത് മീണ, സീമ പഹുജ എന്നിവരാകും സംഭവം അന്വേഷിക്കുന്ന ടീമിനെ നയിക്കുക.

ഏറെ വിവാദമായ ഹാഥ്‌റസ്, ഉന്നാവോ പീഡനക്കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥയാണ് സമ്പത് മീണ. ഇവര്‍ക്കാണ് ടീമിനെ നയിക്കാനും അന്വേഷണം ഏകോപിപ്പിക്കാനുമുള്ള ചുമതല. ഗ്രൗണ്ട് ലെവല്‍ അന്വേഷണത്തിന്റെ ചുമതല ഏറ്റെടുക്കുക സീമ പഹുജയായിരിക്കും. 2017ലെ ഹിമാചല്‍ ‘ഗുഡിയ’ പീഡനക്കേസ് അടക്കം നിരവധി കേസുകള്‍ അതിസമര്‍ത്ഥമായി തെളിയിച്ച പഹുജ അന്വേഷണമികവിന് രണ്ട് തവണ സ്വര്‍ണ മെഡല്‍ നേടിയ ഉദ്യോഗസ്ഥ കൂടിയാണ്.

അതേസമയം, ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്ന് ആദ്യം പരിഗണിക്കുന്നവയില്‍ ഹരജി ലിസ്റ്റ് ചെയ്തിട്ടുണ്ട്.