CBSE SSLC examination result ന്യൂഡല്‍ഹി: സി.ബി.എസ്.സി പത്താം ക്ലാസ് ഫലം പുറത്തു വന്നു. വിജയശതമാനത്തില്‍ മുന്നില്‍ പെണ്‍കുട്ടികള്‍. 93.70 ശതമാനമാണ് വിജയം. ആണ്‍കുട്ടികളുടെ വിജയശതമാനം 92.69 ആണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ 87.50 ശതമാനം പേര്‍ വിജയിച്ചു.
|
സാധാരണയായി മെയില്‍ വരാറുണ്ടായിരുന്ന പരീക്ഷ ഫലം ഇത്തവണ ഒരു മാസം നേരത്തെ തന്നെ പുറത്തുവിടാന്‍ ബോര്‍ഡിന് സാധിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിജയശതമാനം രേഖപ്പെടുത്തിയത് തിരുവനന്തപുരം, വിജയവാഡ മേഖലകളാണ് (99.79%).
85.32 ശതമാനം വിജയം നേടിയ ഗുവാഹത്തിയാണ് ഏറ്റവും പിന്നില്‍. 55,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. 2.20 ലക്ഷം വിദ്യാര്‍ത്ഥികള്‍ 91 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ALSO READ: കൊയിലാണ്ടിയില്‍ സ്റ്റീല്‍ പാത്രത്തിനടിയില്‍ വച്ചു പടക്കം പൊട്ടിച്ച 16കാരന് ദാരുണാന്ത്യം
പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇത്തവണ രണ്ട് ബോര്‍ഡ് പരീക്ഷകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്കോ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കോ മെയ് മാസത്തില്‍ നടക്കുന്ന രണ്ടാമത്തെ പരീക്ഷ എഴുതാവുന്നതാണ്. ഇതിനായുള്ള അപേക്ഷകള്‍ സ്‌കൂളുകള്‍ വഴി സമര്‍പ്പിക്കണം.
മേയില്‍ നടക്കുന്ന രണ്ടാം ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്താണ് വേഗത്തിലുള്ള മൂല്യനിര്‍ണയ പ്രക്രിയ നടത്തിയത്. ഏകദേശം 1.6 കോടി ഉത്തരക്കടലാസുകള്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് മൂല്യനിര്‍ണ്ണയം നടത്തിയാണ് പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജിന്റെ നേതൃത്വത്തില്‍ ഫലം പ്രസിദ്ധീകരിച്ചത്.



