02
Jul 2025
Mon
02 Jul 2025 Mon
cctv on trains

ന്യൂഡല്‍ഹി: പാസഞ്ചര്‍ ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നാല് വീതം സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. (CCTV now on trains) പരീക്ഷണാടിസ്ഥാനത്തില്‍ ചില പാസഞ്ചര്‍ ട്രെയിനുകളില്‍ കാമറകള്‍ സ്ഥാപിച്ചിരുന്നു. ഇത് വിജയമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 74,000 കോച്ചുകളിലും 15,000 ലോക്കോ എന്‍ജിനുകളിലും കാമറകള്‍ സ്ഥാപിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഷണങ്ങളും മറ്റു കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. യാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വാതിലുകള്‍ക്ക് സമീപമുള്ള പൊതുസഞ്ചാര മേഖലയിലാണ് കാമറകള്‍ സ്ഥാപിക്കുകയെന്ന് റെയില്‍വേ വ്യക്തമാക്കി.

ALSO READ: ലീഗിന്റെ വയനാട് പുരനധിവാസ പദ്ധതി; പാഴ്‌ച്ചെലവ് ആറ് കോടി; പി കെ ബഷീറിനെതിരേ രൂക്ഷ വിമര്‍ശനം

കോച്ചുകളുടെ വാതില്‍ സ്ഥിതിചെയ്യുന്ന രണ്ടു വശങ്ങളിലുമായി 360 ഡിഗ്രിയില്‍ ദൃശ്യങ്ങള്‍ ലഭിക്കുന്ന രണ്ടുവീതം കാമറകളാണ് വെക്കുക. ലോക്കോ എന്‍ജിനുകളില്‍ ആറ് സി.സി.ടി.വി കാമറകളും ഉണ്ടായിരിക്കും.

സി.സി.ടി.വി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച അവലോകനയോഗം ചേര്‍ന്നിരുന്നു. ഉത്തര റെയില്‍വേയിലെ ലോക്കോ എന്‍ജിനുകളിലും കോച്ചുകളിലും വിജയകരമായ പരീക്ഷണങ്ങള്‍ നടത്തിയതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. 100 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ ഓടുന്ന ട്രെയിനുകള്‍ക്കും കുറഞ്ഞ വെളിച്ചമുള്ള സാഹചര്യങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള ദൃശ്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക