15
Nov 2023
Wed
15 Nov 2023 Wed

ഡല്‍ഹി: ചൈനയില്‍ കുട്ടികളില്‍ പടര്‍ന്ന് പിടിക്കുന്ന ശ്വാസകോശ സംബന്ധമായ രോഗത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രം. പ്രധാനമായും രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കര്‍ണാടക, ഹരിയാന, തമിഴ്‌നാട് എന്നീ ആറ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ രോഗവുമായി എത്തുന്നവര്‍ക്ക് പ്രത്യേക പരിചരണം നല്‍കണമെന്നും ഇവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും അതിനായി ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക