27
Aug 2024
Sat
27 Aug 2024 Sat
BSF chief Nitin Agarwal

ന്യൂഡല്‍ഹി: അപ്രതീക്ഷിത നീക്കത്തില്‍ ബിഎസ്എഫ് മേധാവിയെ നീക്കി കേന്ദ്രം.(Center removes BSF chief Nitin Agarwal send back to Kerala)  കാലാവധി ബാക്കിനില്‍ക്കേയാണ് ബിഎസ്എഫ് മേധാവി നിതിന്‍ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി കേരള കേഡറിലേക്ക് തിരിച്ചയച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിതിന്‍ അഗര്‍വാളിന് പുറമെ ബിഎസ്എഫ് വെസ്റ്റ് എസ്ഡിജി വൈബി ഖുരാനിയയെയും മാറ്റിയിട്ടുണ്ട്. നിതിന്‍ അഗര്‍വാളിന്റെ കാലാവധി 2026വരെ ബാക്കി നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ അസാധാരണ നടപടി.

നിതിന്‍ അഗര്‍വാള്‍ കേരള കേഡറില്‍ തിരിച്ചെത്തുന്നതോടെ സംസ്ഥാന പൊലീസ് മേധാവികളിലും മാറ്റങ്ങളുണ്ടാകും. കഴിഞ്ഞ തവണ സംസ്ഥാന ഡിജിപി നിയമനത്തിനുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു നിതിന്‍ അഗര്‍വാള്‍. എന്നാല്‍, കേരള കേഡറിലേക്ക് മടക്കമില്ലെന്ന് അറിയിച്ചതോടെയാണ് ഷെയ്ക്ക് ദര്‍വേഷ് ഡിജിപിയായത്.

ജമ്മുവിലെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് ബിഎസ്എഫ് മേധാവിയെ നീക്കിയത്. പാകിസ്താനില്‍ നിന്ന് നുഴഞ്ഞു കയറിയവര്‍ നിരവധി ആക്രമണങ്ങള്‍ അടുത്തിടെ നടത്തിയിരുന്നു. ഇത് വലിയ സുരക്ഷാ വീഴ്ച്ചതായി വിലയിരുത്തപ്പെട്ടിരുന്നു.