പിണങ്ങോട്: സുമനസ്സുകള്‍ കൈകോര്‍ത്തു. ഭൂരഹിതരായ ആറ് കുടുംബത്തിന് വീട് വയ്ക്കാന്‍ ഭൂമിയായി. പാറനിരപ്പ്ക്കുന്നില്‍ സംഘടിപ്പിച്ച സ്ഥലത്തിന്റെ രേഖ കൈമാറ്റ ചടങ്ങില്‍ അബു അന്‍ഫാല്‍ തങ്ങള്‍ പാപ്പിനിശ്ശേരി അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
|
പൊഴുതന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഗുണഭോക്താക്കള്‍ക്ക് സ്ഥലത്തിന്റെ രേഖകള്‍ കൈമാറി. പാപ്പിനിശ്ശേരി സ്വദേശി അബു അന്‍ഫാല്‍ തങ്ങളുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘമാണ് പൊഴുതന ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് പാറനിരപ്പ്ക്കുന്നിലെ ആറ് കുടുംബങ്ങള്‍ക്കായി പതിനെട്ട് സെന്റ് ഭൂമി സൗജന്യമായി സ്വരൂപിച്ചു നല്‍കിയത്.
വാര്‍ഡ് മെംബര്‍ ഹനീഫ കെ.കെ,ഹോപ്പ് ഇന്ത്യ ഡയറക്ടര്‍ ഉവൈസ് നൂറാനി, അസ്ലം തങ്ങള്‍,സലീം ഹണി, ഹാരിസ്.എസ്.എം, പുനത്തില്‍ മുഹമ്മദ്, എ ആലിക്കുട്ടി, ഉണ്ണി കെ, യൂനുസ് എ പി, സി കെ ഉമ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


