29
Jun 2024
Sat
29 Jun 2024 Sat
Chathisgarh lynching

റായ്പൂര്‍: ഛത്തിസ്ഗഡില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ് ലിം യുവാക്കളെ ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് കൊന്നു. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ( Chhattisgarh lynching: Two Muslim men beaten to death by cow vigilantes ) യു.പിയിലെ സഹാറന്‍പൂര്‍ സ്വദേശികളായ ചാന്ദ് മിയ, ഗുഡ്ഡു ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ മാഹാനദി പുഴയ്ക്കരികില്‍ ആണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സദ്ദാം ഖാന് ഗുരുതരമായി പരുക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമപരമായി എരുമകളെ കൊണ്ടു വരികയായിരുന്ന ട്രക്ക് റായ്പൂരില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ മഹാസമുന്ദ്-അരങ് റോഡില്‍ ഹിന്ദുത്വര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. അനധികൃതമായി പശുക്കളെ കടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. മഹാനദിക്കു മുകളില്‍ പാലത്തിലായിരുന്നു അക്രമം നടന്നത്.

പതിനഞ്ചോളം പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് രക്ഷപ്പെട്ട സദ്ദാം ഖാന്‍ പറഞ്ഞു. രണ്ടു പേരെയും ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം പാലത്തില്‍ നിന്ന് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. താന്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടതെന്നും സദ്ദാം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ദേഹത്ത് നിരവധി മുറിവുകളുണ്ട്. ഒരു കാല്‍ ഛേദിക്കപ്പെട്ട നിലയിലാണ്.

അക്രമികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതായും കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. നീതി തേടി ഇരകളുടെ കുടുംബങ്ങള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പശുക്കളുടെ പേരില്‍ ആക്രണം വര്‍ധിച്ച് വരുന്നതില്‍ മനുഷ്യാവകാശ സംഘടനകളും പൗരാവകാശ പ്രവര്‍ത്തകരും ആശങ്ക രേഖപ്പെടുത്തി.