Child abuse video sold via dating apps കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി വലവീശുന്ന വന്‍ മാഫിയ. നിരവധി സ്‌കൂള്‍ കുട്ടികള്‍ ഇവരുടെ കെണിയില്‍ കുടുങ്ങിയതായാണ് വിവരം.
|
ഡേറ്റിങ് ആപ്പ് വഴിയാണ് ഏജന്റുമാര്‍ കുട്ടികളുമായി ബന്ധപ്പെടുന്നത്. ഒരു കൗതുകത്തിനും പോക്കറ്റ് മണിക്കും വേണ്ടി ഇവരുടെ വലയില്‍ വീഴുന്ന കുട്ടികളെ പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കുന്നത്.
പീഡന ദൃശ്യങ്ങള്‍ ടെലഗ്രാം വഴി വില്‍പ്പന നടത്തുന്നുമുണ്ട്. 18 വയസിന് താഴെയുള്ളവര്‍ക്ക് നിയമപരമായി ആപില്‍ കയറാനാകില്ലെന്നിരിക്കെ മാതാപിതാക്കളുടെ മൊബൈലില്‍ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവച്ചാണ് കുട്ടികള്‍ ഇത്തരം ആപ്പുകളില്‍ കയറിക്കൂടുന്നത്.
മല്ലു ഗേ ഹബ് എന്ന പേരിലുള്ള ഈ ടെലഗ്രാം ഗ്രൂപ്പില്‍ അയ്യായിരത്തിലധികം അംഗങ്ങളുണ്ട്. ഈ ഗ്രൂപ്പില്‍ വന്ന ഒരു സന്ദേശം ഇങ്ങനെയാണ്. റേപ് വീഡിയോ ഉണ്ട്. ഡിഎം ചെയ്യൂ. എത്ര പണം വേണമെന്നതടക്കം പറയുന്നുണ്ട്.
ALSO READ: രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നല്‍കരുതെന്ന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം
സ്വന്തമായി മൊബൈലില്ലാത്തവര്‍ മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ചാണ് ആപ്ലിക്കേഷനില്‍ കയറുക. ആവശ്യമുള്ളപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഇവര്‍ ഉപയോഗം കഴിഞ്ഞാല്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യും. അതിനാല്‍ തന്നെ മാതാപിതാക്കള്‍ ഇക്കാര്യം അറിയുകയുമില്ല.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വന്‍ മാഫിയാണ് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഉള്ളത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇവര്‍ ഇരകളെ തേടുന്നതും അകപ്പെടുത്തുന്നതും. അടിമകളായി കഴിഞ്ഞാല്‍ ലഹരിവില്‍പ്പനയ്ക്കുള്ള കാരിയര്‍ ആയും ഇവരെ ഉപയോഗിക്കുന്നുണ്ട്
ഗ്രൈന്‍ഡര്‍ ഡേറ്റിങ് വഴിയാണ് ചൂഷണം. ജിആര്‍ എന്ന ചുരുക്കപ്പേരിലാണ് ഈ ആപ് ചെറുപ്പക്കാരില്‍ അറിയപ്പെടുന്നത്. ആപ്പില്‍ കയറുന്നവരുമായി ആദ്യം പരിചയം സ്ഥാപിക്കും. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കും. വഴങ്ങിയില്ലെങ്കില്‍ പണം വാഗ്ദാനം ചെയ്യും.
ചെറിയ ആണ്‍കുട്ടികളെ ലൈംഗികആവശ്യത്തിനായി തേടുന്നയാളും ഇരയും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഇപ്പോള്‍ പുറത്തായിട്ടുണ്ട് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കുട്ടി പറയുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയാകാത്തവരെയാണ് വേണ്ടതെന്ന് ഇയാള്‍ പറയുന്നു.
സംഭാഷണം
മുതിര്‍ന്നയാള്‍: എനിക്കും പേടിയല്ലേ. ആരേലും അറിഞ്ഞാല്‍ ബുദ്ധിമുട്ടല്ലേ.
കുട്ടി: ഞാന്‍ ആരും അറിയാതെ ആണ് ഫോണ്‍ നമ്പര്‍ തന്നത്. എന്നെ എപ്പളും വിളിക്കരുത്. സേഫ് ആണെന്ന് തോന്നിയത് കൊണ്ടാണ് ഫോണ്‍ നമ്പര്‍ തന്നത്.
മുതിര്‍ന്നയാള്‍: ഇയ്യ്, എന്താ ചെയ്യണ്
കുട്ടി: പഠിക്കുകയാണ്
മുതിര്‍ന്നയാള്‍: എന്തിന് പഠിക്കുന്നു
കുട്ടി: പ്ലസ് വണിന് പഠിക്കുന്നു
മുതിര്‍ന്നയാള്‍: വീട്ടില്‍ ആരൊക്കെ ഉണ്ട്
കുട്ടി: ചേച്ചിയും സെര്‍വെന്റും മാത്രം. എനിക്ക് പേടിയാണ് ഇതൊക്കൊ.
മുതിര്‍ന്നയാള്‍: ഗൂഗിള്‍ പേ ഉണ്ടോ
കുട്ടി: ഇല്ല
മുതിര്‍ന്നയാള്‍: പൈസ കയ്യിലെടുത്ത് വയ്ക്കാം. വീട് അണ്ടിക്കോടാണ്. അങ്ങോട്ട് വന്നാല്‍ മതി.
കുട്ടി: വീട്ടിലാരെങ്കിലും ഉണ്ടാകുമോ. പേടിയാണ്.
മുതിര്‍ന്നയാള്‍: ഫോട്ടോ അയക്ക്.
കുട്ടി: ഇല്ല. ഫോട്ടോ അയക്കാന്‍ പേടിയാണ്. അടുത്താണ് ആപ്പ് യൂസ് ചെയ്യാന്‍ തുടങ്ങിയിട്ട്
മുതിര്‍ന്നയാള്‍: ഞാനും അടുത്താണ് ഉപയോഗിക്കാന്‍ തുടങ്ങിയത്. സുഹൃത്താണ് പറഞ്ഞ് തന്നത്. എനിക്ക് വലിയ ആളുകളെ ഇഷ്ടമല്ല. ചെറിയ പ്രായക്കാരേയാണ് ഇഷ്ടം.
കുട്ടി: വീട്ടില്‍ ക്യാമറ ഉണ്ടോ. ഒറ്റക്ക് ആണോ ഉണ്ടാവുക,
മുതിര്‍ന്നയാള്‍: ഇല്ല. ഒരു പ്രശ്‌നവും ഉണ്ടാകില്ല. അവിടെ നിന്ന് ബസ് കിട്ടും. നേരെ വന്നാല്‍ മതി.
കുട്ടി: ആയിരം മാത്രമേ തരൂ?
മുതിര്‍ന്നയാള്‍: അതേ ഉള്ളൂ. പിന്നെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ ഗൂഗിള്‍ പേ നമ്പര്‍ തന്നാല്‍ മതി. അയച്ചുതരാം.
കുട്ടി: പ്രായപൂര്‍ത്തിയാകാത്തത് നിങ്ങള്‍ക്ക് പ്രശ്‌നമില്ലേ.
മുതിര്‍ന്നയാള്‍: ഏയ്, നിന്റെ പ്രായക്കാരെയാണ് എനിക്കിഷ്ടം, 17 മുതല്‍ 22 വരെയാണ് ഞാന്‍ നോക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





