29
May 2024
Sun
29 May 2024 Sun
Noodles food poison

പിലിഭിത്: ഉത്തര്‍പ്രദേശിലെ ബിലിഭിത്തില്‍ നൂഡില്‍സ് കഴിച്ച് ആറുവയസുക്കാരന്‍ മരിച്ചു. കുടുംബത്തിലെ 6 പേരെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഹന്‍ ആണ് മരിച്ചത്. ( CHILD DIES AFTER EATING NOODLES )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുരന്‍പൂര്‍ തഹസില്‍ പ്രദേശത്തിന് കീഴിലുള്ള രാഹുല്‍ നഗറിലെ താമസക്കാരിയായ സീമയുടെയും ഡെറാഡൂണ്‍ സ്വദേശി സോനുവുവിന്റെയും മകനാണ് മരിച്ച രോഹന്‍. മക്കളായ രോഹന്‍, വിവേക്, സന്ധ്യ എന്നിവര്‍ക്കൊപ്പം സീമ വ്യാഴാഴ്ച മാതൃവീട്ടില്‍ എത്തിയിരുന്നു. ഇവിടെ നിന്ന് രാത്രി വീട്ടുകാരെല്ലാം നൂഡില്‍സും ചോറും കഴിച്ചാണ് ഉറങ്ങാന്‍ കിടന്നത്.

ഇതിന് പിന്നാലെ സീമയ്ക്കും മൂന്ന് മക്കള്‍ക്കും സഹോദരി സഞ്ജുവിനും ജേഷ്ഠന്റെ ഭാര്യ സഞ്ജനയ്ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് എല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം സ്ഥിതി മെച്ചപ്പെട്ടതോടെ കുടുംബാംഗങ്ങള്‍ വീട്ടിലേക്ക് മടങ്ങി.

എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെ കുടുംബാംഗങ്ങളുടെ ആരോഗ്യ നില വീണ്ടും വഷളായി. സീമയുടെ മകന്‍ രോഹന്‍ വയറിന് അസ്വസ്ഥതയെ തുടര്‍ന്ന് മരിച്ചു. സംഭവത്തിന് ശേഷം മറ്റ് അംഗങ്ങളുടെ നിലയും വഷളായി. ശനിയാഴ്ച രാവിലെയാണ് എല്ലാവരെയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.