29
Jul 2024
Tue
29 Jul 2024 Tue

ഉത്തർപ്രദേശിലെ ഹാഥ്രസിൽ  കുട്ടികളടക്കം 87 പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. മതപരമായ ചടങ്ങിനിടെയാണ് തിക്കും തിരക്കുമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചവിട്ടേറ്റും ശ്വാസംമുട്ടിയും മരിച്ചവരുടെ മൃതദേഹങ്ങൾ ബസ്സുകളിലും ലോറികളിലുമായി ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് സംഭവത്തെക്കുറിച്ച് അന്വേഷണത്തിനുത്തരവിട്ടു.

മരിച്ചവരിൽ ഏറെയും സ്ത്രീകളാണ്.  പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.