15
Nov 2024
Thu
15 Nov 2024 Thu
Children give their favourite comic characters a voice at SIBF 2024

തങ്ങളുടെ ഇഷ്ടപ്പെട്ട കോമിക് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്ന രീതി പകര്‍ന്നുനല്‍കി ഷാര്‍ജ പുസ്തകമേള. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി സംഘടിപ്പിച്ച പരിപാടിയില്‍ വോയ്‌സ് അഭിനയ സങ്കേതങ്ങള്‍ പരിശീലകര്‍ പഠിപ്പിച്ചു. കോമിക് നിര്‍മാണത്തിനു ഈ കഥാപാത്രങ്ങളെ എങ്ങനെ അനിമേറ്റഡ് സീരീസായി മാറ്റാമെന്നും ശില്‍പ്പശാലയിലൂടെ പരിശീലകര്‍ ബോധ്യപ്പെടുത്തി നല്‍കി.
പികാച്ചു, മാരിയോ തുടങ്ങിയ കഥാപാത്രങ്ങള്‍ക്കാണ് ശില്‍പ്പശാലയില്‍ പങ്കെടുത്ത കുട്ടികള്‍ ശബ്ദം നല്‍കിയത്. മഹ അല്‍മഹീരിയാണ് ശബ്ദാഭിനയത്തെക്കുറിച്ച് കുട്ടികളെ പരിശീലിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>