16
Jun 2024
Tue
16 Jun 2024 Tue

ചന്ദ്രനിലെ വിദൂരമേഖലയിലെ മണ്ണുമായി ചൈനീസ് പേടകം ഭൂമിയില്‍ തിരിച്ചെത്തി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബീജിങ്: ചന്ദ്രന്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങളയച്ച് അമ്പരപ്പിച്ചതിന് പിന്നാലെ നിര്‍ണായക ദൗത്യം പൂര്‍ത്തിയാക്കി ചൈനയുടെ ചാങ്ഇ6 പേടനം ഭൂമിയില്‍ തിരിച്ചെത്തി. ചന്ദ്രന്റെ വിദൂരമേഖലയായ ദക്ഷിണധ്രുവത്തിലെ ഐറ്റ്‌കെനില്‍ നിന്ന് കുഴിച്ചെടുത്ത പാറപ്പൊടിയുമായാണ് ചൈനീസ് പേടകം ചാങ്ഇ -6 തിരിച്ച് ഭൂമിയിലെത്തിയത്. സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ഗര്‍ത്തമുഖമാണ് ഐറ്റ്‌കെനിലെ അപ്പോളോ ബേസിന്‍. ഇവിടെ നിന്നാണ് മണ്ണ് ശേഖരിച്ചത്.

ഇന്റര്‍ മംഗോളിയന്‍ മേഖലയില്‍ ഇന്ന് ഉച്ചയോടെ വടക്കന്‍ ചൈനീസ് പേടകം ഇറങ്ങി. 50 വര്‍ഷം പഴക്കമുള്ള അഗ്‌നിപര്‍വ്വത പാറയും മറ്റ് വസ്തുക്കളും ചന്ദ്രന്റെ ഇരുവശങ്ങളിലുമുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. യുഎസിന്റെയും സോവിയറ്റ് യൂണിയന്റെയും ദൗത്യങ്ങള്‍ ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും ബഹിരാകാശ മുഖത്തു നിന്നുള്ള വിദൂര മേഖലകളില്‍ നിന്ന് മണ്ണിന്റെ സാമ്പിളുകള്‍ ആദ്യമായി എത്തിച്ചത് ചൈനയാണ്.

ബസാള്‍ട്ടാണ് (കറുത്ത കല്ല് ലാവ തണുത്തുറഞ്ഞത്) പ്രധാനമായും സാംപിളിലുള്ളതെന്നും മുന്‍പും ബസാള്‍ട്ടിന് സമാനമായ പാറ ചന്ദ്രനില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശേഖരിക്കപ്പെട്ട പാറപ്പൊടിക്ക് 200 കോടിയിലേറെ വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.

മേയ് മൂന്നിന് വിക്ഷേപിച്ച ചാങ്ഇ6 ജൂണ്‍ രണ്ടിനാണ് ചന്ദ്രനിലെത്തിയത്. അന്നു മുതല്‍ ചന്ദ്രനിലെ മണ്ണും ചന്ദ്രോപരിതലത്തിലെ പാറപ്പൊടിയും ശേഖരിക്കുന്ന തിരക്കിലായിരുന്നു പേടകം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഐറ്റ്‌കെനില്‍ നിന്നും ചാങ്ഇ6 ശേഖരിച്ച സാമ്പിളുകള്‍ ചന്ദ്രനെ കുറിച്ചുള്ള പുതിയ അറിവുകള്‍ പകര്‍ന്ന് നല്‍കുമെന്നാണ് ശാസ്ത്രലോകത്തെ വിദഗ്ധരുടെ പ്രതീക്ഷ.

China’s Chang’e-6 spacecraft lands on Moon’s unexplored far side