04
Aug 2024
Sun
04 Aug 2024 Sun
chooralmala church cemetery receives lifeless body of neethu who first informs the world about landslide

മഹറുഫ് പനമരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഞങ്ങൾ അപകടത്തിലാണ് ‘ ഇവിടെ ചുരൽമലയിൽ ഉരുൾ പൊട്ടിയിട്ടുണ്ട് . വെള്ളം പൊങ്ങി വരുകയാണ്. ആരെങ്കിലും ഒന്ന് രക്ഷിക്കോ” എന്ന നീതു ജോജോ യുടെ ഇടറിയ ഫോൺ വിളിയിലൂടെയാണ് ഭീകരമായ ഈ ദുരന്തം പുറം ലോകം അറിഞ്ഞത്.

ഒന്നാമത്തെ പൊട്ട് പൊട്ടിയപ്പോൾ സുരക്ഷിത ഇടമെന്ന് കരുതി കുറേ കുടുംബങ്ങൾ ഓടി യെത്തിയത് നീതുവിൻ്റെ ചൂരൽ മല സ്കൂൾ റോട്ടിലെ വീട്ടിലായിരുന്നു. ആ സമയത്ത് അറിയുന്നവരെയൊക്കെ നീതു വിളിക്കുന്നുണ്ടായിരുന്നു. ഫോൺ കോളിനെ തുടർന്നാണ് പോലീസും ഫയർ സർവീസും രക്ഷാവാഹനങ്ങളും ആംബുലൻസും പ്രദേശത്തേക്ക് പുറപ്പെട്ടത്. ദൗർഭാഗ്യവശാൽ താഞിലോട് റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി. അതിനിടയിലാണ് രണ്ടാമത് ഉരുൾ പൊട്ടിയത്. ഇതോടെ നിതുവിൻ്റെ വീടുൾപ്പെടെ വെള്ളം വിഴുങ്ങുകയായിരുന്നു.

ഭർത്താവ് ജോജോ വീട്ടിലുള്ളവരെയും അഭയം തേടിയെത്തിയവരേയും കൊണ്ട് തൊട്ടടുത്തുള്ള കാപ്പി തോട്ടത്തിലേക്ക് ഓടിക്കയറി. ഇവരെ സുരക്ഷിരാക്കി തിരിച്ചെത്തിയപ്പോഴേക്കും തൻ്റെ ജീവൻ്റെ പാതിയായ നീതു കൈവിട്ടു പോയിരുന്നു. തുടർന്ന് ദുരന്ത ഭൂമിലെത്തിയപ്പോൾ കാണ്ട കാഴ്ച ചെളിയിൽ പുതഞ്ഞു പുഴയെടുത്ത് പോയ വീടിൻ്റെ അവശിഷ്ടങ്ങളായിരുന്നു.

തൻ്റെ പ്രിയതമയെ കാണാതെ തകർന്ന് പോയ ജോജോയുടെ ചിത്രങ്ങൾ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു. കൂടി നിന്നവർക്ക് ആശ്വാസവാക്കുകൾ ഇല്ലായിരുന്നു. ഏറെ പണിപ്പെട്ടാണ് ജോജോയെ അവിടെ നിന്നു മാറ്റിക്കൊണ്ടു പോയത്. ഏറെ ദിവസം കാണാമറയത്തായിരുന്ന നീതുവിന്റെ മൃതദേഹം ശനിയാഴ്ച കണ്ടെടുക്കുകയും നടപടികൾ പൂർത്തിയാക്കി ചൂരൽമല ചർച്ചിൽ സംസ്കരിക്കുകയും ചെയ്തു. ഏക മകൻ പാപ്പിയെ തനിച്ചാക്കിയുള്ള അമ്മയുടെ മടക്കം മറ്റൊരു സങ്കട കാഴ്ചയായി. മേപ്പാടി ആസ്റ്റർ വിമസ് മെഡിക്കൽ കൊള്ളേജിലെ ആരോഗ്യ പ്രവർത്തകയായിരുന്നു നീതു .

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക