01
May 2024
Sat
01 May 2024 Sat

വീട്ടുകാര്‍ പ്രണയബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥികളായ കമിതാക്കള്‍ കടലില്‍ ചാടി മരിച്ചു. ചെന്നൈയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി മുതല്‍ ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം തുടരുന്നതിനിടെയാണ് വെള്ളിയാഴ്ച മല്‍സ്യത്തൊഴിലാളികള്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കടലില്‍ നിന്ന് പുറത്തെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൈകള്‍ പരസ്പരം ബന്ധിച്ചായിരുന്നു കമിതാക്കള്‍ കടലില്‍ ചാടിയത്. രണ്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയബന്ധം അറിഞ്ഞ മാതാപിതാക്കള്‍ ബന്ധം വിലക്കിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും ഇരുവരും ബന്ധം തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച ഇരുവരും ഇരുചക്രവാഹനത്തില്‍ തിരുവൊട്ടിയൂരിലെത്തുകയും കൈകള്‍ ഷാളിന് കൂട്ടിക്കെട്ടിയ ശേഷം കടലിലേക്ക് ചാടുകയുമായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.