കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയും വയോജനങ്ങള്‍ക്കുള്ള വകുപ്പുമൊക്കെ ആര്‍ക്ക് വേണം? ജെന്‍സിക്ക് അറിയേണ്ടത് വണ്ടി എപ്പോള്‍ മോഡിഫൈ ചെയ്യാന്‍ പറ്റുമെന്നാണ്. വി ഡി സതീശന്‍ തിരഞ്ഞെടുപ്പിന് മുമ്പ് അനൗദ്യോഗികമായി പറഞ്ഞ ഒരു വാഗ്ദാനം പാലിക്കപ്പെടുമോ എന്നതാണ് അവരുടെ ആകാംക്ഷ.
|
ക്ഷമയില്ലാതെ ചിലര്‍ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയോട് ചോദിച്ചു. അതിന്റെ വാക്കാലേയുള്ള ഉത്തരത്തിന് പകരം ജെന്‍സിയെ ത്രില്ലടിപ്പിച്ചത് മുഖ്യമന്ത്രിയുടെ മുഖത്തുണ്ടായ പ്രത്യേക എക്സ്പ്രഷനാണ്. അവിടെ ഞങ്ങള്‍ കണ്ടു ഞങ്ങളുടെ പൂക്കി മുഖ്യമന്ത്രിയെ എന്ന് ഉറപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ ചില യുവാക്കള്‍. (cm vd satheesan’s expression viral in instagram)
വാഹനങ്ങള്‍ മോഡിഫൈ ചെയ്യാന്‍ അനുവദിക്കുമെന്ന് വെറുതെ വോട്ട് കിട്ടാന്‍ പറഞ്ഞതല്ലെന്നും പ്രഖ്യാപനം ഉടനേ വരുമെന്നും വി ഡി സതീശന്‍ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചു. കാത്തിരിക്കൂ എന്ന അര്‍ഥത്തില്‍ നിറചിരിയോടെ കണ്ണുകളിലും ചുണ്ടിലും കുസൃതി നിറച്ച് അദ്ദേഹമിട്ട എക്സ്പ്രഷന്‍ ഇന്നലെ മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ കത്തിപ്പടരുകയാണ്.
കുസൃതി നിറഞ്ഞ പല പല സന്ദര്‍ഭങ്ങളിലും ഉപയോഗിക്കാനാകുന്ന മീമായും സ്റ്റിക്കറായും ഈ എക്സ്പ്രഷന്‍ സോഷ്യല്‍ മീഡിയ തൂക്കുകയുമാണ്. പല പരസ്യങ്ങളിലും ഇതിനകം സതീശന്റെ എക്‌സ്പ്രഷന്‍ വിഷയമായി.
നിലപാടുകളുടെ മാത്രം രാജകുമാരനല്ല മറിച്ച് എക്സ്പ്രഷന്‍ കിങ് കൂടിയാണ് വി ഡി സതീശനെന്നാണ് ചില ഇന്‍സ്റ്റ ഉപയോക്താക്കളുടെ അഭപ്രായം. നമ്മുടെ വൈബ് മനസിലാക്കിയ ഒരു മുഖ്യമന്ത്രിയാണ് വി ഡി സതീശനെന്ന് ചില ജെന്‍ സികള്‍ പ്രഖ്യാപിക്കുന്നുണ്ട്.
അപകടകരമല്ലാത്ത മോഡിഫിക്കേഷന്‍ ആകാമെന്നാണ് വി ഡി സതീശന്റെ നിലപാട്. മുമ്പ് പ്രഖ്യാപിച്ചതെല്ലാം നടപ്പിലാക്കാനാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നും ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ വി ഡി സതീശന്‍ പറഞ്ഞിരുന്നു.
CM VD Satheeshan expression viral in Instagram


