02
Dec 2024
Fri
02 Dec 2024 Fri
CMP leader C P John justifies Jamathe Islami SDPI votes

ന്യുനപക്ഷ സംഘടനകളായ ജമാത്തെ ഇസ് ലാമിയുടെയും എസ്ഡിപിഐയുടെയും വോട്ടുകള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടകരമാവുന്നതെന്നും സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ജോണ്‍. കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടം. ഇന്ത്യയില്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയാണ്. അവരോളം അപകടകരമല്ല ന്യൂനപക്ഷ വര്‍ഗീയത. ന്യൂനപക്ഷങ്ങള്‍ മതതീവ്രവാദത്തിലേക്ക് കൂടുതല്‍ പോവാതിരിക്കാന്‍ അവരെ മതേതര ചേരിയിലേക്ക് കൊണ്ടുവരികയാണ് ചെയ്യേണ്ടത്. ഈ അര്‍ഥത്തിലാണ് ജമാത്തെ ഇസ് ലാമിയുടെയും എസ്ഡിപിയുടെയും പിന്‍തുണ തേടുന്നതില്‍ തെറ്റില്ലെന്ന് സിഎംപി പറയുന്നത്. ബിജെപിക്കു ശക്തിയുള്ള സ്ഥലങ്ങളില്‍ യുഡിഎഫിന് ക്ഷീണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ചേലക്കരയില്‍ സിപിഐഎം ജയിച്ചത് ബിജെപി മുപ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ പിടിച്ചതുകൊണ്ടാണെന്നും സി പി ജോണ്‍ പറഞ്ഞു. അടുത്ത ഭരണം യുഡിഎഫിന് ലഭിക്കണമെങ്കില്‍ അമിത ആത്മവിശ്വാസം പാടില്ലെന്നും മലബാറിലെ പോലയല്ല തിരുവിതാംകൂറെന്നും സി പി ജോണ്‍ പറപിന്നാക്കക്കാര്‍ക്ക് എതിരേ നില്‍ക്കുന്ന അമിത് ഷാ ഉള്‍പ്പെടുന്ന മുന്നണിയില്‍ ഇരിക്കണോയെന്ന് ബിഡിജെഎസിനെ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ അംഗങ്ങള്‍ ചിന്തിക്കണമെന്നു പറഞ്ഞ സി പി ജോണ്‍ അവരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ സി എ അജീര്‍, പി സുരേഷ് ബാബു, സുധീഷ് കടന്നപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക