23
Jan 2026
Sat
23 Jan 2026 Sat
Cobra found from class one students school bag

ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ സ്‌കൂള്‍ ബാഗിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ് കയറി. കാക്കനാട് അത്താണിയില്‍ ആണ് സംഭവം. അത്താണി എളവക്കാട്ട് അബ്ദുല്‍ അസീസിന്റെ വീട്ടിലാണ് സംഭവം. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന കുട്ടിയുടെ ബാഗിന് അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് എളമക്കര സ്വദേശി റിന്‍ഷാദ് എത്തി പാമ്പിനെ പിടികൂടുകയും വനം വകുപ്പിന് കൈമാറുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി തന്റെ ബാഗ് ഹാളില്‍ മേശയ്ക്ക് താഴെ ബാഗ് വച്ചിരുന്നു. ഇന്ന് രാവിലെ വീട്ടുജോലിക്കാരി മുറി അടിച്ചു വാരുന്നതിനിടെ ബാഗ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഭാരക്കൂടുതല്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് ബാഗ് തുറന്നു നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്. ഇതോടെ ബാഗ് മുറ്റത്തേക്ക് എറിയുകയായിരുന്നു.

ALSO READ: ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന് കന്യാസ്ത്രീകള്‍ സഭ വിട്ടു; എട്ടുവര്‍ഷമായി കൈകാലുകള്‍ കെട്ടപ്പെട്ട ജീവിതമാണ് തന്റേതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിതയുടെ വെളിപ്പെടുത്തല്‍