സംസ്ഥാനത്ത് വെളിച്ചെണ്ണ വില വീണ്ടും കുതിക്കുന്നു. ഓണക്കാലത്ത് കിലോയ്ക്ക് 390 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോള്‍ 420 രൂപയാണ് വില. തമിഴ്‌നാട്ടില്‍ നിന്നുള്ള കൊപ്ര വരവ് കുറഞ്ഞതാണ് വില വര്‍ധനയ്ക്കുള്ള കാരണം.
|
ഓണക്കാലത്ത് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് കുതിച്ചുയര്‍ന്ന വെളിച്ചെണ്ണ വിലയ്ക്ക് കുറവുണ്ടായത്. കിലോയ്ക്ക് 450 രൂപയായിരുന്ന വെളിച്ചെണ്ണ വില ഓണക്കാലത്ത് 390 രൂപയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍, ഒരിടവേളയ്ക്ക് ശേഷം വീണ്ടും വെളിച്ചെണ്ണ വില ഉയരുകയാണ്. കൊപ്രയ്ക്ക് 35 രൂപ വര്‍ധിച്ച് 420 രൂപയാണ് ഒരുകിലോ വെളിച്ചെണ്ണയുടെ ഇന്നത്തെ വിപണി വില.
നവരാത്രി, ദീപാവലി ആഘോഷങ്ങളെ മുന്‍നിര്‍ത്തി തമിഴ്‌നാട്ടില്‍ കൊപ്ര സ്റ്റോക്ക് ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലേക്കുള്ള കൊപ്രയുടെ കയറ്റുമതി ഭാഗികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
വില ഇനിയും ഉയര്‍ന്നാല്‍ കച്ചവടത്തെ സാരമായി ബാധിക്കുമെന്നതാണ് ആശങ്ക. തമിഴ്‌നാട്ടിലെ കൊപ്ര സംഭരണത്തിനെതിരെ നടപടിയെടുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
English summary
The price of coconut oil in the state is rising again. Coconut oil, which was priced at ₹390 per kilogram during the Onam season, is now selling for ₹420. The decrease in copra arrivals from Tamil Nadu is the reason for the price hike.


