29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
coconut oil theft

ആലുവയില്‍ കടയുടെ പൂട്ടുതല്ലിപ്പൊളിച്ച് 30 വെളിച്ചെണ്ണക്കുപ്പികള്‍ കവര്‍ന്നു. ആലുവ പാലത്തിന് സമീപം പുത്തന്‍പുരയില്‍ അയൂബിന്റെ കടയിലാണ് മോഷണം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വില സ്വര്‍ണംപോലെ കുതിച്ചുയരുന്നതിനിടെയാണ് കള്ളന്മാര്‍ക്കും വെളിച്ചെണ്ണ പ്രിയങ്കരമായത്. ഒരു ലിറ്റര്‍ മുന്തിയ ഇനം വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറ് രൂപയില്‍ കൂടുതലാണ് വില.

കടയുടെ തറ തുരന്നു കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് നേരെ കണ്‍മുന്നില്‍ കണ്ട വെളിച്ചെണ്ണ കുപ്പികള്‍ ചാക്കിലാക്കുകയായിരുന്നു. ഫ്രിഡ്ജില്‍ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് ക്ഷീണമകറ്റിയ കള്ളന്‍ വെളിച്ചെണ്ണയ്‌ക്കൊപ്പം പത്ത് പായ്ക്കറ്റ് പാലും ഒരു പെട്ടി ആപ്പിളും മോഷ്ടിച്ചു.

ഇറങ്ങാന്‍ നേരത്ത് സിസിടിവി ക്യാമറയുള്ളത് ശ്രദ്ധയില്‍പ്പെട്ടതോടെ കേബിളും അറുത്തു മുറിച്ചാണ് സ്ഥലം വിട്ടത്.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement