15
Apr 2024
Thu
15 Apr 2024 Thu

‘നിറമെ മാറിയിട്ടുള്ളൂ, നയത്തില്‍ മാറ്റമില്ല’; ലോഗോയുടെ കാവിനിറത്തില്‍ പ്രതികരിച്ച് ദൂരദര്‍ശന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദൂരദര്‍ശന്റെ ലോഗോയില്‍ നിറംമാറ്റം. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലാണ് മാറ്റം വരുത്തിയത്. കാവി നിറത്തിലേക്കാണ് ലോഗോ മാറിയത്. നേരത്തെ റൂബി റെഡ് നിറത്തിലായിരുന്നു. ഡിഡി ന്യൂസ് തന്നെയാണ് പുതിയ ലോഗോ പുറത്തുവിട്ടത്.

അതേസമയം, നിറത്തിലേ മാറ്റമുള്ളൂവെന്നും നിലപാട് മാറില്ലെന്നുമാണ് ഇതിനോട് ദൂരദര്‍ശന്‍ പ്രതികരിച്ചത്. ‘മൂല്യങ്ങള്‍ പഴയതു തന്നെയെങ്കിലും പുതിയ രൂപത്തില്‍ ഞങ്ങളെ കാണാം. ഇതുവരെ കാണാത്ത വാര്‍ത്താ യാത്രയ്ക്കു തയാറെടുക്കൂ’ എന്ന അടിക്കുറിപ്പോടെയാണു പുതിയ ചാനല്‍ രൂപം സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെയും യുട്യൂബിലെയും പേജുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.

ബിജെപിക്ക് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. നേരത്തെ നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശന്‍ വിവാദത്തിലായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ഭാരതിക്ക് അനുമതി കിട്ടിയിരുന്നില്ല. വിവാദമായ ‘ദ കേരള സ്റ്റോറി’ സംപ്രേഷണം ചെയ്തതും വലിയ പ്രഥിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

Colour of Doordarshan logo changed to saffron

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക