15
Sep 2024
Fri
15 Sep 2024 Fri
communal tension in dehradoon

ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): വ്യത്യസ്ത മതവിഭാഗക്കാരായ കമിതാക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് ഡെറാഡൂണ്‍ റെയില്‍വേ സ്റ്റേഷനില്‍ സാമുദായിക സംഘര്‍ഷം. (communal tension in Dehradoon) ഉത്തര്‍ പ്രദേശിലെ ബദൗനില്‍നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് വ്യാഴാഴ്ച രാത്രി യുവാവിനെ തേടി റെയില്‍വേ സ്റ്റേഷനിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരും സംസാരിക്കുന്നത് കണ്ട് ചിലര്‍ ഇടപെടുകയും ഇരുവിഭാഗത്തിലെയും ആളുകള്‍ ഒരുമിച്ച് കൂടുകയുമായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ആളുകള്‍ പരസ്പരം കല്ലെറിയുകയും പാര്‍ക്ക് ചെയ്ത ട്രെയിനുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ഏതാനും വാഹനങ്ങള്‍ ആക്രമിക്കുകയും ചെയ്തതായി പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു.

സംഘര്‍ഷം ഉണ്ടായതോടെ വന്‍ പൊലീസ് സംഘം എത്തുകയും സ്ഥിതി നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സംഘര്‍ഷത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണ്. അന്വേഷണത്തിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക