ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിസാര പ്രശ്‌നത്തെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘപരിവാരം ഇടപെട്ടതോടെ വര്‍ഗീയ സംഘര്‍ഷമായി മാറി.(communal tension in UP; Several people, including a pregnant woman, were injured) ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗര്‍ഭിണിയടക്കം 12 പേര്‍ക്ക് പരിക്ക്. മീററ്റിലെ തതിന ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
|
സിറാജുദ്ദീന്‍ ഖുറേശി(28), വാഹിദ് അഹ്‌മദ് (30) എന്നിവര്‍ തമ്മിലുണ്ടായ നിസാര തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. മൂന്നുമാസമായി ഹാപുര്‍ ജില്ലയില്‍ താമസിക്കുകയാണ് സിറാജുദ്ദീന്‍ ഖുറേശി. ശനിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങവെ സിറാജുദ്ദീനും വാഹിദ് അഹ്‌മദും തമ്മില്‍ വാക് തര്‍ക്കമുണ്ടായി. സിറാജുദ്ദീന്‍ മദ്യപിച്ചിരുന്നു. ഹാപുറില്‍ തന്നെയാണ് വാഹിദിന്റെയും താമസം. ഇരുവരുടെയും പ്രശ്‌നത്തില്‍ ആ വഴി കടന്നു പോയ പ്രാദേശത്തെ ഡോക്ടറായ സീതാറാം(62)ഇടെപട്ടു. ഇത് വാഹിദിനും സിറാജുദ്ദീനും ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സീതാറാമിനെ മര്‍ദിക്കുകയായിരുന്നു.
ഉടന്‍ ഡോക്ടറെ രക്ഷിക്കാനായി പ്രദേശവാസികള്‍ ഓടിക്കൂടി. അവര്‍ സിറാജുദ്ദീനെ മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ സിറാജുദ്ദീന്റെ ബന്ധുക്കളായ 12 ഓളം ആളുകളം സ്ഥലത്തെത്തി. സീതാറാമിന്റെ പേരക്കുട്ടി വിപുല്‍ വി.എച്ച്.പിയുടെയും ബജ് രംഗ്ദളിന്റെയും പ്രവര്‍ത്തകരെ വിവരമറിയിച്ചു. ഉടന്‍ തന്നെ 40 ഓളം വരുന്ന ആളുകള്‍ സ്ഥലത്തെത്തി.
ALSO READ: ഒടുവിൽ ഗത്യന്തരമില്ലാതെ രഞ്ജിത്തും രാജിവച്ചു |Renjith resigned
പ്രശ്‌നം ഇരുമത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ വലിയ താമസമുണ്ടായില്ല. ഹിന്ദുക്കളും മുസ്‌ലിംകളും കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളുമുപയോഗിച്ച് ആക്രമണം തുടങ്ങി. സംഘര്‍ഷത്തില്‍ ഗര്‍ഭിണിയായ സോനം എന്ന യുവതിയടക്കം 12 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഭര്‍ത്താവ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാര പ്രവര്‍ത്തകര്‍ ലോഹിയ നഗര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ ധര്‍ണ നടത്തി. ഇതേ തുടര്‍ന്ന് സിറാജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





