കോര്‍പറേറ്റ് കമ്പനികളിലെ അമിത ജോലിഭാരം കാരണം ആത്മഹത്യകള്‍ വര്‍ധിക്കുന്നതായ റിപോര്‍ട്ടുകള്‍ക്കിടെ ഒരു പോസീറ്റീവ് വാര്‍ത്ത.(Company allowed 9 days leave to refresh the employees) മാനസിക സമ്മര്‍ദ്ദം ഒഴിവാക്കി സ്വന്തം ജീവനക്കാര്‍ക്ക് റിഫ്രഷ് ചെയ്യാന്‍ ഒരു കോര്‍പറേറ്റ് കമ്പനി തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
|
പ്രമുഖ ഇ-കൊമേഴ്സ് കമ്പനി മീശോയാണ് ജീനക്കാര്‍ക്ക് റീചാര്‍ജ് ചെയ്യാന്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് അവധി. ഈ ദിവസങ്ങളില്‍ കമ്പനിയില്‍ നിന്ന് ആരും ജീവനക്കാരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കില്ല.
വില്‍പന രംഗത്ത് ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്. ഈ വര്‍ഷം നാലാം തവണയാണ് ജീവനക്കാര്‍ക്ക് കമ്പനി പ്രത്യേക അവധി നല്‍കുന്നത്.
ജോലിയും ജീവിതവും തമ്മില്‍ സന്തുലനം വേണമെന്നാണ് മീശോയുടെ നയം. അവധി ദിവസങ്ങളില്‍ ഒരു തരത്തിലുള്ള ഫോണ്‍ കോളോ സന്ദേശമോ ഒന്നുമുണ്ടാകില്ല.
മീശോയുടെ ഈ തീരുമാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി. ജീവനക്കാരെ പരമാവധി പിഴിയുന്ന കോര്‍പറേറ്റ് കമ്പനികള്‍ മീശോയെ മാതൃകയാക്കണമെന്നാണ് കമന്റുകള്‍.





