04
Apr 2025
Tue
04 Apr 2025 Tue
complaint against Suresh Gopi using tiger's tooth chain

പുലിപ്പല്ല് മാല ധരിച്ചതിന് റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്ത് വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടതിനു പിന്നാലെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് മാല ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി. ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ലംഘനമാണിതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരേ വനംവകുപ്പ് ചുമത്തിയിരിക്കുന്നത്.

ALSO READ: വേടനെ വനം വകുപ്പ് കസ്റ്റഡിയില്‍ വിട്ട് കോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക