പുലിപ്പല്ല് കൈവശം വച്ചതിന് അറസ്റ്റിലായ റാപ്പര്‍ വേടനെ(ഹിരണ്‍ദാസ് മുരളി) വനം വകുപ്പ് കസ്റ്റഡിയില്‍ വിട്ട് കോടതി. പുലിപ്പല്ലിന്റെ ഉറവിടം കണ്ടെത്തുന്നതിനായാണ് നടപടി. ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരനില്‍ നിന്നു സമ്മാനമായി കിട്ടിയ പല്ല് യഥാര്‍ഥ പുലിപ്പല്ലായിരുന്നെന്ന് അറിയില്ലെന്നാണ് വേടന്‍ വനം വകുപ്പിനോടും കോടതിയോടും പറഞ്ഞത്. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് വേടനെതിരേ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്.
|
മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്‌ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞു. രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന്‍ സൗഹൃദം പുലര്‍ത്തിയിരുന്നെന്ന കാര്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്റെ അമ്മയും ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുളള സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍.
കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിച്ച് വനം വകുപ്പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. തൃശൂരിലെ ജ്വല്ലറിയില്‍ നാളെ എത്തിക്കും. ഇതിനിടെ വേടനും സംഘത്തിനും കഞ്ചാവ് നല്‍കിയ ചാലക്കുടി സ്വദേശി ആഷിക്കിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. വേടനും മറ്റൊരു റാപ്പറായ ഗബ്രിയെന്ന കെ.ഡബ്ലു.വിഷ്ണുവുമടക്കം 9 പേരെയാണ് ഇന്നലെ ആറുഗ്രാം കഞ്ചാവുമായി പോലീസ് ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത്.
ALSO READ: വേടന്‍: ലഹരിയും രാഷ്ട്രീയവും
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





