01
May 2023
Sat
01 May 2023 Sat

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജിബിന് വിലക്കുള്ള കര്‍ണാടകയില്‍ ഹിജാബ് ധാരിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനീസ് ഫാതിമക്ക് വിജയം. ഗുല്‍ബര്‍ഗ ഉത്തറില്‍ ബി.ജെ.പിയുടെ ചന്ത്രകാന്ത പാട്ടീലിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഖമറുല്‍ ഇസ്ലാമിന്റെ വിധവയാണ് കനീസ്. 63 കാരിയായ കനീസ് ഗുല്‍ബര്‍ഗയില്‍ നടന്ന പൗരത്വവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലും ഉണ്ടായിരുന്നു.

കനീസിന് 71296 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ചന്ദ്രകാന്തിന് 68900 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.