ബംഗളൂരു: കര്‍ണാടകയില്‍ സിപിഎം ഏറെ പ്രതീക്ഷ പുലര്‍ത്തിയ ബാഗേപ്പള്ളിയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്ത്. കോണ്‍ഗ്രസ് ആണ് ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസിന്റെ എസ്എന്‍ സുബ്ബറെഡ്ഡിയാണ് ജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി സി മുനിരാജാണ് രണ്ടാം സ്ഥാനത്ത്. സിപിഎം സ്ഥാനാര്‍ഥി ഡോ. അനില്‍കുമാര്‍ മുന്നാമതാണ്. നിലവിലെ സിറ്റിങ് എംഎല്‍എയാണ് എസ് എന്‍ സുബ്ബറെഡ്ഡി. കഴിഞ്ഞ തവണ മണ്ഡലത്തില്‍ മുന്നാമത് ആയിരുന്നു ബിജെപി. പതിനഞ്ച് സ്ഥാനാര്‍ഥികളായിരുന്നു ഇവിടെ മത്സരരംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ തവണ രണ്ടാമത് എത്തിയ ജെഡിഎസ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നില്ല.
|
അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 123 ഇടത്താണ് കോണ്‍ഗ്രസിന്റെ ലീഡ്. ബിജെപി 71 ഇടത്തും ജെഡിഎസ് 24 ഇടത്തും മുന്നേറുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





