സൂറത്തിലെ ബിജെപിയുടെ എതിരില്ലാ വിജയത്തിനു വഴിയൊരുക്കിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാടകം. സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നിലേഷ് കുംഭാണി നാമനിര്‍ദേശ പത്രികയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പകരം തന്റെ ബന്ധുക്കളെയും അടുപ്പക്കാരെയും കൊണ്ട് വ്യാജ ഒപ്പുകള്‍ ഇടുവിച്ചാണ് എന്‍ഡിഎയ്ക്ക് ഒരു ലോക്‌സഭാ സീറ്റ് മല്‍സരമില്ലാതെ സമ്മാനിച്ചത്.(Congress candidates drama behind unopposed victory of BJP in Surat)
|
കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥി സുരേഷ് പാഡ്ശാലയുടെ നാമനിര്‍ദേശ പത്രികയും സമാന രീതിയില്‍ കൃത്രിമം നടത്തി നിലേഷ് കുംഭാണി തള്ളിക്കളയിപ്പിച്ചു. നാമനിര്‍ദേശ പത്രികയില്‍ തങ്ങള്‍ ഒപ്പിട്ടിട്ടില്ലെന്ന പിന്തുണച്ച പേരുകാരുടെ സത്യവാങ് മൂലം കൂടി കൊടുപ്പിച്ചാണ് നിലേഷ് കുംഭാണി എന്‍ഡിഎയ്ക്കു വേണ്ടിയുള്ള തന്റെ റോള്‍ ഭംഗിയായി പൂര്‍ത്തീകരിച്ചത്. നാമനിര്‍ദേശ പത്രിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ നിലേഷ് കുംഭാണി പാര്‍ട്ടി നേതൃത്വത്തെ അടുപ്പിച്ചിരുന്നില്ലെന്നാണ് വ്യക്തമാവുന്നത്.
സൂറത്തിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ ശേഷിച്ച് നാലു സ്വതന്ത്രരടക്കം എട്ട് സ്ഥാനാര്‍ഥികള്‍ അവസാന ദിവസം നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ബിജെപിയുടെ മുകേഷ് ദലാല്‍ വോട്ടെടുപ്പ് ഇല്ലാതെ തന്നെ കന്നിയങ്കം ജയിച്ചുകയറിയത്.
തന്റെ വിജയം ബിജെപിയുടെ 400 സീറ്റുകളിലേക്കുള്ള ആദ്യ വിജയമാണെന്നും ഈ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമര്‍പ്പിക്കുന്നുവെന്നും മുകേഷ് പറയുകയുണ്ടായി. 1989 മുതല്‍ സൂറത്തില്‍ ബിജെപിയാണ് മേല്‍ക്കൈ നിലനിര്‍ത്തുന്നത് എന്ന വസ്തുത നിലനില്‍ക്കുന്നുണ്ടെങ്കിലും മല്‍സരസാധ്യത പോലും ഇല്ലാതെ വിജയമൊരുക്കി കൊടുത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നിലപാട് പാര്‍ട്ടിയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്. സ്വതന്ത്ര സ്ഥാനാര്‍ഥികളുടെയും ബിഎസ്പി സ്ഥാനാര്‍ഥി പ്യാരേലാല്‍ ഭാരതി അടക്കമുള്ളവരുടെയും പത്രിക പിന്‍വലിപ്പിക്കുന്നതിന് കേന്ദ്ര ഏജന്‍സികളെ ഇടപെടുവിച്ചുവെന്നുള്ള ആരോപണങ്ങളും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





