തമിഴ്‌നാട്ടില്‍ കേവലഭൂരിപക്ഷത്തിന് പിന്തുണ തേടിയ തമിഴക വെട്രി കഴകം പാര്‍ട്ടിക്ക് ഉപാധികളില്ലാത്ത പിന്തുണയുമായി കോണ്‍ഗ്രസ്. സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് ഡിഎംകെ സഖ്യം വിടുകയും ചെയ്തു. ടിവികെയുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം വര്‍ഗീയ ശക്തികളുമായി സഖ്യമുണ്ടാക്കരുതെന്ന നിബന്ധന കോണ്‍ഗ്രസ് മുന്നോട്ടു വച്ചിട്ടുണ്ട്.
|
118 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെ 107 സീറ്റുകളാണ് ടിവികെയ്ക്ക് ലഭിച്ചത്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് അഞ്ചുസീറ്റുകളാണ് ഉള്ളത്. തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ പിന്തുണ തേടി ദേശീയ നേതൃത്വത്തിന് വിജയ് കത്തയച്ചത്. എന്നാല്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കേന്ദ്രം നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് തമിഴ്‌നാടി പിസിസി ടിവികെയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനമെടുത്തത്. ഇതിനു പകരം മന്ത്രി സ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചേക്കും.
അതേസമയം ഭൂരിപക്ഷം ഉറപ്പാക്കുന്നതിനായി മറ്റു കക്ഷികളുടെ പിന്തുണ കൂടി വിജയ് തേടിക്കൊണ്ടിരിക്കുകയാണ്. ഇതിനായി സിപിഐഎമ്മിനും സിപിഐക്കും പിന്തുണ തേടി കത്തയിച്ചിട്ടുണ്ട്.
ALSO READ: കോഴിക്കോട് സ്വദേശിയായ 17കാരന്‍ ഹൃദയാഘാതം മൂലം ഖത്തറില്‍ മരിച്ചു



