എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. തൃശൂര്‍ ചൊവ്വന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബേറ്റ വര്‍ഗീസിനെതിരേയാണ് കോണ്‍ഗ്രസ് നടപടി. ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റെതാണ് നടപടി.
|
കുന്നംകുളത്തെ പോലീസ് മര്‍ദ്ദനത്തിന് ഇരയായ സുജിത്തിനു വേണ്ടി നിയമപോരാട്ടത്തിനു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാവ് വര്‍ഗീസിന്റെ ഭാര്യയാണ് സബേറ്റ. എസ്ഡിപിഐ പിന്തുണയോടെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായ നിതീഷിനെ നേരത്തെ പാര്‍്ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. രാജിയാവശ്യം തള്ളിയതിനെ തുടര്‍ന്നായിരുന്നു നടപടി.
എല്‍ഡിഎഫ്- 6, യുഡിഎഫ്- 5, എസ്ഡിപിഐ- 2 ബിജെപി- ഒന്ന് എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില. ഇന്നലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ രണ്ടംഗങ്ങളും യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി നിധീഷിനെയും വൈസ് പ്രസിഡന്റായ സബേറ്റ വര്‍ഗീസിനെയും പിന്തുണയ്ക്കുകയായിരുന്നു.
ALSO READ: എസ്ഡിപിഐ പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയ നിധീഷിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി കോണ്‍ഗ്രസ്


