ക്രിക്കറ്റ് വാതുവയ്പ് വേട്ടയുടെ ഭാഗമായി ഇഡി നടത്തിയ റെയ്ഡില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ പിടിയിലായി. സിക്കിമില്‍ നിന്നാണ് കെ സി വീരേന്ദ്ര എംഎല്‍എ പിടിയിലായത്. സിക്കിം, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡിലാണ് എംഎല്‍എ പിടിയിലായത്. റെയ്ഡില്‍ നിന്ന് 12 കോടി രൂപയും കണ്ടെടുത്തു.
|
അന്താരാഷ്ട്ര കാസിനോകളുമായും മറ്റും ബന്ധപ്പെട്ട് നടക്കുന്ന അനധികൃത പന്തയം വയ്പുകള്‍ക്കെതിരേ ആഗസ്ത് 22, 23 തീയതികളിലായായിരുന്നു റെയ്ഡ്.
കിങ് 567, രാജാ567 എന്നിങ്ങനെയുള്ള പേരുകളില്‍ എംഎല്‍എ നിരവധി ബെറ്റിങ് വെബ്‌സൈറ്റുകള്‍ നടത്തുന്നതായാണ് ഇഡി പറയുന്നത്. ഇയാളില്‍ നിന്ന് നിരവധി കാസിനോ മെംബര്‍ഷിപ്പ് കാര്‍ഡുകളും ആഡംബര ഹോട്ടലുകളിലെ അംഗത്വ കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും കണ്ടെടുത്തതായി ഇഡി പറഞ്ഞു.
ALSO READ: ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് വീട്ടിലെത്തിയതോടെ ചുരുളഴിഞ്ഞത് കൊലപാതകം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





