17
Feb 2023
Sun
17 Feb 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റായ്പൂർ: ഛത്തിസ്ഗഡിലെ നയാറായ്പൂരിൽ നടന്നുവരുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം. ഇന്ന് രാവിലെ 10.30ന് രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ മൂന്നാംദിവസത്തെ പരിപാടികൾക്ക് തുടക്കമാകും.

സമ്മേളനത്തിൽ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നന്ദി രേഖപ്പെടുത്തും. മൂന്ന് മണിക്ക് പൊതുസമ്മേളനത്തോടെയാകും പ്ലീനറി സമാപിക്കുക. ഇതോടൊപ്പം മെഗാ റാലിയും ആസൂത്രണംചെയ്തിട്ടുണ്ട്.

കൃഷി, സമൂഹിക നീതി, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ നിലപാട് പാർട്ടി സ്വീകരിക്കും.

15000 ഓളം പ്രതിനിധികളാണ് 85മത് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ സമ്മേളനമാണ് ഇത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക