30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Congress Raises EVM Issue Again in Haryana Result

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലത്തിലെ ക്രമക്കേടുകള്‍ ഓരോന്നായി എണ്ണിയെണ്ണിപ്പറഞ്ഞ് കോണ്‍ഗ്രസ്. വോട്ടിങ് യന്ത്രത്തിലെ (EVM) പൊരുത്തക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തെത്തി ഇലക്ഷന്‍ കമ്മീഷണറെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് കണ്ടു.

ചൊവ്വാഴ്ച നടന്ന ഹരിയാനയിലെ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഏറെ പിന്നില്‍നിന്ന ശേഷം പെട്ടെന്ന് അമ്പരപ്പിക്കുന്ന വിധത്തിലുള്ള അട്ടിമറിമൂലം ബി.ജെ.പിക്ക് ഫലം അനുകൂലമായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് 20 പരാതികളാണ് കോണ്‍ഗ്രസ് നേതാക്കള്‍ കമ്മിഷന് നല്‍കിയത്.

തെരഞ്ഞെടുപ്പ് ഫലം തള്ളി കോണ്‍ഗ്രസ് നടപടിയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിമര്‍ശിക്കുകയും നേതാക്കളുടെ പരാമര്‍ശങ്ങളെ ജനാധിപത്യവിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ചെയ്‌തെന്ന് പാര്‍ട്ടി വക്താവ് പവന്‍ ഖേഡ പറഞ്ഞു. 20 പരാതികളെക്കുറിച്ച് കമ്മിഷന് മുമ്പാകെ വിശദീകരണം നല്‍കി. അതില്‍ ഏഴ് പരാതികള്‍ രേഖാമൂലം ഏഴ് മണ്ഡലങ്ങളില്‍ നിന്നുള്ളതാണ്. സംശയനിഴലിലുള്ള 20 മണ്ഡലങ്ങളിലെ വോട്ടിങ് യന്തങ്ങള്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മുദ്രവച്ച് സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതായും പവന്‍ ഖേഡ പറഞ്ഞു.

പൊതുവേ വോട്ടെണ്ണല്‍ സമയത്ത് 60- 70 ശതമാനം ചാര്‍ജ്ജോടെയാണ് വോട്ടിങ് യന്ത്രങ്ങള്‍ കണ്ടത്. എന്നാല്‍ ചിലത് 99 ശതമാനവും ചാര്‍ജ്ജ് ചെയ്യപ്പെട്ടവയായിരുന്നുവെന്നും ഇതെങ്ങിനെ സംഭവിച്ചെന്നും ഇത് വോട്ടെണ്ണലിന് മുമ്പായി ഉപയോഗിക്കപ്പെട്ടേക്കാന്‍ സാധ്യതയുള്ളതിനാലാവാം ചാര്‍ജ്ജ് ചെയ്യപ്പെട്ടതെന്നുമുള്‍പ്പെടെയുള്ള സംശയവും കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവച്ചു. 13 മണ്ഡലങ്ങളില്‍നിന്ന് ഇതനകം വിവരങ്ങള്‍ ശേഖരിച്ചു. ഇന്നോ നാളെയോ ആയി കൂടുതല്‍ വിവരങ്ങള്‍ കമ്മിഷന് കൈമാറും. പരാതികളില്‍ രേഖാമൂലമുള്ള മറുപടി നല്‍കുമെന്ന് കമ്മിഷന്‍ അറിയിച്ചതായി വന്‍ ഖേഡ് പറഞ്ഞു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മാധ്യമവിഭാഗം മേധാവി ജയ്‌റാം രമേശ്, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, പവന്‍ ഖേഡ്, അജയ് മാക്കന്‍ തുടങ്ങിയവരാണ് കമ്മിഷനുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ് വി ഓണ്‍ലൈന്‍ വഴിയും കമ്മീഷനുമായുള്ള സിറ്റിങ്ങില്‍ പങ്കെടുത്തു.

Congress Raises EVM Issue Again in Haryana Result

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement