അയോധ്യ: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര സമുഛയത്തില്‍ അബദ്ധത്തില്‍ വെടിപൊട്ടി പോലിസുകാരന് ഗുരുതര പരിക്ക്. തോക്ക് വൃത്തിയാക്കവേ അബദ്ധത്തില്‍ വെടിയുതിര്‍ന്നാണ് പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി(പിഎസി) കമാന്‍ഡോയ്ക്ക് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായ പ്ലാറ്റൂണ്‍ കമാന്‍ഡര്‍ റാം പ്രസാദിനെ(50) അയോധ്യ മെഡിക്കല്‍ കോളജിലേക്കും തുടര്‍ന്ന് ലഖ്‌നോ കെജിഎംയുവിലേക്കും മാറ്റി. ( Cop Injured In ‘Accidental Firing’ While Cleaning Gun At Ayodhya Ram Temple Complex )
|
റാം പ്രസാദിനെ ആറ് മാസത്തേക്ക് അയോധ്യ രാം ജന്മഭൂമി സമുഛയത്തില്‍ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചതായിരുന്നു. തോക്ക് വൃത്തിയാക്കുമ്പോഴാണ് സംഭവം നടന്നതെന്ന് ഐജി പ്രവീണ്‍ കുമാര്‍ പറഞ്ഞു. റാം പ്രസാദിന്റെ ഇടത് നെഞ്ചിലാണ് വെടിയേറ്റതെന്ന് അയോധ്യ മെഡിക്കല്‍ കോളജ് എമര്‍ജന്‍സി ഇന്‍ചാര്‍ജ് ഡോ. വിനോദ് കുമാര്‍ ആര്യ അറിയിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്നാണ് കെജിഎംയുവിലേക്ക് മാറ്റിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





