21
Jun 2025
Mon
21 Jun 2025 Mon
couples arrested with MDMA at Alappuzha

ആലപ്പുഴയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍. ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് മടത്തില്‍ പറമ്പില്‍ സിയ(40), ഇയാളുടെ ഭാര്യ ഇരിങ്ങാലക്കുട വലിയ പറമ്പില്‍ വീട്ടില്‍ സഞ്ചുമോള്‍(39) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആലപ്പുഴ നോര്‍ത്ത് പോലീസും സംയുക്തമായി ചേര്‍ന്ന് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരില്‍ നിന്നും 13 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ഓപറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആലപ്പുഴ വൈഎംസിഎ ജങ്ഷന് സമീപത്ത് നിന്ന് ദമ്പതികള്‍ പിടിയിലായത്.

ALSO READ: എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക