25
May 2025
Sat
25 May 2025 Sat
woman and man arrested with MDMA

പാലക്കാട്ട് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. മങ്കര സ്വദേശികളായ കെഎച്ച് സുനില്‍, കെഎസ് സരിത എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഒന്നര കിലോയോളം എംഡിഎംഎ് ഇവരില്‍ നിന്നു പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹിതയായ സരിതയും സുനിലും സഹപാഠികളായിരുന്നു. സരിത തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായുള്ള ബന്ധം തുടര്‍ന്നുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരുവര്‍ഷം മുമ്പ് കോങ്ങാട് ടൗണില്‍ ഇരുവരും ആരംഭിച്ച കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു എംഡിഎംഎ വിറ്റുവന്നിരുന്നത്. ബംഗളൂരുവില്‍ നിന്ന് പാലക്കാടും തൃശൂരും ചില്ലറ വില്‍പനക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഒരു വര്‍ഷമായി ഇരുവരും ചേര്‍ന്ന് കോങ്ങാട് ടൗണില്‍ കാറ്ററിങ് സ്ഥാപനം തുടങ്ങിയിട്ട്.

ബംഗളൂരുവില്‍ ഒരുമിച്ച് യാത്ര ചെയ്ത് രാസലഹരി മൊത്തമായെടുക്കുന്ന ഇവര്‍ ഇത് കേരളത്തിലെത്തിച്ച് പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ചില്ലറ വില്‍പന നടത്തി വരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിലേക്ക് പോയ വിവരം ലഭിച്ച പോലീസ് ഇവര്‍ തിരിച്ചുവരുന്നതിനായി കാത്തിരുന്നു. ഇന്ന് വൈകീട്ട് ഇരുവരും വാഹനത്തില്‍ തിരിച്ചെത്തിയപ്പോഴാണ് രാസലഹരിയുമായി പിടികൂടിയത്.

ALSO READ: എറണാകുളത്ത് എംഡിഎംഎയും കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശിനി അറസ്റ്റില്‍