19
Aug 2025
Sat
19 Aug 2025 Sat
couples found dead in Nilambur

മലപ്പുറം നിലമ്പൂർ മണലോടിയിൽ യുവ ദമ്പതികൾ മരിച്ച നിലയിൽ. മണലോടി കറുത്തേടത്ത് രാജേഷ് (23), ഭാര്യ അമൃത (18) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമൃതയുടെ മൃതദേഹം മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു. രാജേഷ് വിഷം കഴിച്ചു മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. രാജേഷും, ഭാര്യ അമൃതയും രാജേഷിന്റെ അമ്മയുമായിരുന്നു വീട്ടിൽ ഒന്നിച്ച് താമസിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇരുവരെയും മരിച്ച നിലയിൽ കണ്ട് രാജേഷിന്റെ അമ്മ നിലവിളിച്ചതോടെയാണ് അയൽവാസികൾ വിവരമറിയുന്നത്. അമൃതയുടെ കാലുകളിൽ പരുക്കുകൾ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു. നിലമ്പൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവൂ.

ALSO READ: 10 കിലോ ക‍ഞ്ചാവുമായി അച്ഛനും മകനും പിടിയിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക