പറവൂരില്‍ ദമ്പതികള്‍ മരിച്ച നിലയില്‍. കടവത്ത് റോഡില്‍ കണ്ണംപറമ്പിലെ വീട്ടിനുള്ളിലാണ് ദമ്പതികളായ സുരേന്ദ്രനേയും സജിതയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രന്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതായാണ് വിവരം.
|
സുരേന്ദ്രനും സജിതയ്ക്കും പറവൂരില്‍ രണ്ടു വീടുകളുണ്ടായിരുന്നു. ഇതില്‍ ഒരു വീട്ടില്‍ താമസിക്കുകയും മറ്റൊന്ന് അടച്ചിട്ടിരിക്കുകയുമായിരുന്നു. ഇതില്‍ അടച്ചിട്ട വീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവീടുകളും പണയപ്പെടുത്തി ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് വീട് വൃത്തിയാക്കാനായാണ് ഇരുവരും വീട്ടിലെത്തിയത്. ഇന്നു രാവിലെ ബൈക്ക് ഇവിടെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് 22ല്‍ എല്‍ഡിഫ് സ്ഥാനാര്‍ഥി ആയിരുന്നു സജിത. മകള്‍: സൂര്യഗായത്രി (പ്ലസ് ടു)
ALSO READ: കായംകുളത്ത് ദമ്പതികള്‍ മരിച്ച നിലയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





